
തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിച്ചെന്ന കേസിൽ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റാരോപണ വിധേയയായ സ്ത്രീ അത്തരക്കാരിയല്ലെന്നും റിപ്പോർട്ടുകൾ. പോക്‌സോ കേസില്‍ ദുരൂഹത ഉണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.സുനന്ദ രംഗത്ത്. എഫ്.ഐ.ആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയാണെന്ന് സുനന്ദ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍. പരാതിക്കാരൻ കുട്ടിയുടെ പിതാവ് ആണെന്നും അയാളുടെ പേരാണ് നൽകേണ്ടതെന്നും ഈ വിഷയത്തിൽ പൊലീസ് വരുത്തിയത് വീഴ്ചയാണെന്നും സുനന്ദ വ്യക്തമാക്കി. വ്യക്തമായ അന്വേഷണം നടത്താതെയാണ് പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തതും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നുമുള്ള ആരോപണം പൊലീസിനെതിരെ ഉയരുന്നുണ്ട്.
Also Read: കർഷക പ്രതിഷേധക്കാരെ ഡൽഹിയിൽ നന്നും ഒഴിപ്പിക്കാനുള്ള ഹർജിയിൽ സുപ്രിം കോടതി നാളെ വാദം കേൾക്കും
കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകന്‍ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവിനെതിരെ ഭർത്താവിന്റെ അകന്ന ബന്ധുവും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ വാശി തീര്‍ത്തതാണ് സംഭവമെന്ന് യുവതിയുടെ മാതാപിതാക്കളും പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് യുവതിയുടെ മാതാപിതാക്കളുടെ തീരുമാനം. അന്വേഷണം ശക്തമാകുന്നതോടെ ഭർത്താവ് കുടുങ്ങുമെന്നാണ് പൊതുവികാരം.
വിവാഹമോചനം ലഭിക്കാക്കാൻ പങ്കാളിയ്ക്കെതിരെ വ്യാജ പോക്സോ കേസ് കെട്ടിച്ചമയ്ക്കാൻ പലരും ശ്രമിച്ചിരുന്നു. അതിലൊന്നാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments