തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതി 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി വ്യാജമെന്ന് കുട്ടിയുടെ വെളിപ്പെടുത്തല്‍ ഐജി അന്വേഷിക്കും. യുവതിയെ ഭര്‍ത്താവ് പോക്സോ കേസില്‍ കുരുക്കിയതാണെന്ന ആക്ഷേപത്തില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷന് ഉള്‍പ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു. കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്നായിരുന്നു ആക്ഷേപം. പൊലീസിനെതിരെ സിഡബ്ല്യുസിയും രംഗത്തെത്തിയിരുന്നു.
Read Also : മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ് വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ വ്യാജം
കടയ്ക്കാവൂരില്‍ അമ്മയ്ക്ക് എതിരായ പോക്സോ കേസില്‍ എഫ്ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ബാലക്ഷേമ സമിതി. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് നീക്കം. കൗണ്‍സിലിംഗ് നല്കാന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ കത്തും പരാതിക്കൊപ്പം നല്‍കും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയര്‍ പേഴ്സന്റെ പേരു ചേര്‍ത്തത് നേരത്തെ വിവാദമായിരുന്നു.
Post Your Comments