Latest NewsIndiaNews

സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ബസ് യാത്ര ഇനി സൗജന്യം

ഗുവാഹത്തി: ‘പിങ്ക് ബസ്’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അസം സർക്കാർ. ഇതിനായി 25 ബസുകളാണ് സർക്കാർ ഗുവാഹത്തി നഗരത്തിനുള്ളിൽ അനുവദിച്ചത്. ബസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സർബാനന്ദ സൊനോവൾ നിർവ്വഹിച്ചു. ഭ്രമൺ സാരഥി പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഈ പിങ്ക് ബസുകൾ മുതിർന്നവർക്കും സ്ത്രീകൾക്കും ഏറെ ഉപയോഗം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : പ്രമുഖ ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ അറസ്റ്റിൽ

അഞ്ച് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ഈ ബസുകൾ പരിപാലിക്കണമെന്ന് യാത്രക്കാരോട് മുഖ്യമന്ത്രി സർബാനന്ദ സൊനോവൾ അഭ്യർത്ഥിച്ചു. കൊറോണ മഹാമാരിയുടെ കാലത്തും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അസം സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ടിന്റെ ജീവനക്കാരേയും ഗതാഗത മന്ത്രി ചന്ദ്ര മോഹൻ പട്ടോവരിയെയും മുഖ്യമന്ത്രി പ്രശംസിച്ചു.

സ്ത്രീകളുടേയും മുതിർന്നവരുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയതെന്ന് ഗതാഗതമന്ത്രി ചന്ദ്രമോഹൻ പറഞ്ഞു.

shortlink

Post Your Comments


Back to top button