തിരുവനന്തപുരം: തിരുവന്തപുരത്ത് പിങ്ക് ബസ് ഒരുങ്ങുന്നു.കെ.എസ്.ആര്‍.ടി.സി.യാണ് പുതുവര്‍ഷ സമ്മാനമായി പിങ്ക് ബസ് നിരത്തിലിറക്കുന്നത്. 2 ബസുകളാണ് സ്ത്രീകള്‍ക്ക് മാത്രമായി വരുന്നത്. ബസിന്റെ അവസാനഘട്ട പണി കെ.എസ്.ആര്‍.ടി.സി.യുടെ കൈമനം സെന്‍ട്രല്‍ വര്‍ക്സില്‍ പൂര്‍ത്തിയായി വരുന്നു. പിങ്കും വെള്ളയും ഇടകലര്‍ന്ന നിറമാണ് സ്ത്രീ സൗഹൃദ ബസിന് നൽകിയിരിക്കുന്നത്. പഴയ രണ്ട് ഓര്‍ഡിനറി ബസുകളാണ് ആദ്യ ഘട്ടത്തില്‍ നിറം മാറ്റി ഇറക്കുന്നത്. ഇതില്‍ ആദ്യത്തെ ബസ് ഫിറ്റ്നസ് ടെസ്റ്റിന് തയ്യാറെടുക്കുന്നു. മറ്റൊരു ബസിന്റെ പെയിന്റിങ് ജോലികള്‍ നടന്നുവരികയാണ്. റൂട്ടിനെ സംബന്ധിച്ചും ഉദ്ഘാടനത്തെ പറ്റിയും തീരുമാനമായിട്ടില്ല.
സ്ത്രീ സുരക്ഷയുടെ ഭാഗമായി പോലീസിന്റെ പിങ്ക് ബീറ്റിന്റെ സുരക്ഷ അടുത്ത കാലത്ത് തുടങ്ങിയിരുന്നു. ഇതിന്റെ മാതൃക പിന്‍തുടര്‍ന്നാകും പിങ്ക് ബസും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബസായതിനാല്‍ ആകര്‍ഷകമായ ഡിസൈനുകള്‍ ബസിലുണ്ട്. തലസ്ഥാന നഗരിയിലാകും പിങ്ക് ബസിന്റെ ആദ്യ സര്‍വീസുകള്‍.
Post Your Comments