KeralaLatest NewsNews

യുഡിഎഫ് ഔദാര്യം വേണ്ടെന്ന് സിപിഎം

പ്രസിഡൻ്റ് പദവി പട്ടികജാതി വനിതാ സംവരണമായ പഞ്ചായത്തിൽ 6 സീറ്റുകൾ നേടിയ മുന്നണിക്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പട്ടികജാതി വനിതയില്ലാത്തതിനാൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ സിപിഎം ന് പിന്തുണ നൽകുകയായിരുന്നു എന്നാണ് യുഡിഎഫ് വാദം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയിൽ യുഡിഎഫ് പിന്തുണ ഭരണം സി പി എം ഒഴിയുന്നു. സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസം തന്നെ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ യുഡിഎഫ് പിന്തുണയോടെ കിട്ടിയ സ്ഥാനം രാജിവെക്കും.

Also related: ഘടകകക്ഷി നേതാക്കളായ സിപി ജോണിനെയും ജി ദേവരാജനെയും നിയമസഭയിൽ എത്തിക്കാനുറച്ച് യുഡിഎഫ്

പ്രസിഡൻ്റ് പദവി പട്ടികജാതി വനിതാ സംവരണമായ പഞ്ചായത്തിൽ 6 സീറ്റുകൾ നേടിയ മുന്നണിക്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പട്ടികജാതി വനിതയില്ലാത്തതിനാൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ സിപിഎം ന് പിന്തുണ നൽകുകയായിരുന്നു എന്നാണ് യുഡിഎഫ് വാദം. 18 അംഗ പഞ്ചായത്തിൽ എൻഡിഎ 6, എൽഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷി നില.

Also related: ബലാക്കോട്ട് വ്യോമാക്രമണം: ഇന്ത്യൻ സൈന്യത്തിൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി

പ്രസിഡൻ്റ് സ്ഥാനത്തിന് പ്രത്യുപകാരമായി സിപിഎം പിന്തുണയോടെ ഇവിടെ വൈസ് പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് ലഭിച്ചു. എന്നാൽ ഈ സ്ഥാനം രാജിവെക്കുന്ന കാര്യം കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല.കോൺഗ്രസിലെ രവികുമാറാണ് വൈസ് പ്രസിഡൻ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button