കൊട്ടിയം : കൊട്ടിയത്ത് റോഡിൽ ആഡംബര ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അരിവാൾമുക്ക് ഓട്ടോസ്റ്റാൻഡിനുസമീപം കൊന്നക്കോട്ട് ക്ഷേത്രം റോഡിലാണ് ബജാജ് പൾസർ ബൈക്ക് കണ്ടത്. ലക്ഷങ്ങൾ വില വരുന്ന ബൈക്കാണ് ഇത്. രണ്ടാഴ്ചയോളമായി ബൈക്ക് ഇവിടെ ഉപേക്ഷിച്ചിട്ട്.
നമ്പർ പ്ലേറ്റുകൾ രണ്ടും ഇളക്കിമാറ്റിയനിലയിലാണ്. ഹാൻഡിൽ ലോക്കും പെട്രോൾ ടാങ്കിന്റെ ലോക്കും തകർത്തിട്ടുണ്ട്. ആരോ മോഷ്ടിച്ചുകൊണ്ടുവന്ന ബൈക്കാണെന്നാണ് കരുതുന്നത്. പിൻഭാഗത്തെ ടയർ പഞ്ചറായ നിലയിലാണ്. ഇരവിപുരം പോലീസിൽ നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.
Post Your Comments