ഇന്ത്യയുടെ മാറുന്ന മുഖം. ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്ന നേട്ടത്തിലേക്ക് ഇന്ത്യ ഉയർന്നു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വര്‍ഷങ്ങളോളം നിലനിര്‍ത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് 42 രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തു. അസര്‍ബൈജാന്‍, സീഷെല്‍സ്, എസ്റ്റോണിയ, ഇന്തോനേഷ്യ, ഗ്വിനിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധങ്ങൾ കയറ്റി അയച്ചത്.
അന്ന്, ആയുധങ്ങളായിരുന്നെങ്കിൽ ഇന്ന് കൊവിഡ് വാക്സിനുകളാണ് ഇന്ത്യ അയയ്ക്കുന്നത്. കൊവിഡ് മഹാമാരിയിൽ വെന്തുരുകുന്ന ലോകരാജ്യങ്ങളിൽ ചില രാഷ്ട്രങ്ങൾക്ക് ഇന്ത്യ കൊവിഡ് വാക്സിനുകൾ നൽകും. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾക്കായി ക്യൂ നിന്ന് ലോക രാജ്യങ്ങൾ.
Also Read: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 18,645 പേർക്ക് കോവിഡ്
ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മ്യാന്‍മര്‍, ശ്രീലങ്ക, നേപ്പാൾ, ബംഗ്ളാദേശ്, മ്യാന്മർ എന്നീ രാജ്യങ്ങൾ ഇതിനോടകം ഇന്ത്യയോട് വാക്സിൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വാക്സിൻ മതിയെന്ന നിലപാടിലാണ് ഈ രാജ്യങ്ങൾ. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക 15 ലക്ഷം കോവിഡ് വാക്സിൻ ഡോസിനാണ് ഓർഡർ നൽകിയത്. ശ്രീലങ്കയുടെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സ ഇന്ത്യയുടെ വാക്സിനാണ് മുൻഗണന നൽകുന്നത്. മ്യാന്‍മര്‍ നേതാവ് ആംഗ് സാന്‍ സൂക്വിയും ഇന്ത്യയുമായി കരാർ ഒപ്പിട്ട കാര്യം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ വളർച്ച ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്. ഇന്ത്യയുടെ സൈനിക ശക്തി അപാരമാണെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി വെളിപ്പെടുത്തിയതും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടത് തന്നെയാണ്.
Post Your Comments