Latest NewsSaudi ArabiaNews

രണ്ട് മാസത്തിന് ശേഷം മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: രണ്ട് മാസം മുമ്പ് ബുറൈദയിലെ ഖുബൈബില്‍ മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് കബീറിന്റെ (37) മൃതദേഹം ഖബറടക്കിയിരിക്കുന്നു. നൂണ്‍ കൊറിയര്‍ കമ്പനിയിയില്‍ സെയില്‍സ്മാനായിരുന്ന മുഹമ്മദ് കബീറിനെ നവംബര്‍ ആറിന് ഖുബൈബിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുകയുണ്ടായത്.

പിതാവ്: സലീം കുട്ടി. മാതാവ്: ലൈലാബീവി, ഭാര്യ: ആന്‍സി, മക്കള്‍: ഫിദ ഫാത്വിമ (10), മുഹമ്മദ് ഗസാല്‍ (ഏഴ്). ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച്ച അസര്‍ നമസ്‌ക്കാരാനന്തരം ബുറൈദ അല്‍ഖലീജ് മഖ്ബറയില്‍ മറവ് ചെയ്യുകയായിരുന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button