Latest NewsKeralaNews

തിരുവനന്തപുരം അപകടങ്ങളുടെ തലസ്ഥാനം, നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് പുറത്ത്

2019 ൽ അനധികൃത പാർക്കിംഗിന് സിറ്റി ട്രാഫിക്ക് പോലീസ് 20,344 വാഹനങ്ങൾക്കാണ് പിഴ ഈടാക്കിയത്. 2020 ഒക്ടോബർ വരെ മാത്രം 17,178 വാഹനങ്ങൾക്കും ഇത്തരത്തിൽ പിഴ ഈടാക്കിയെന്ന് പോലീസും വ്യക്തമാക്കി

അപകടങ്ങളുടെ തലസ്ഥാനം
തിരുവനന്തപുരം: അനധികൃത പാർക്കിംഗ് കാരണം തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നടക്കുന്ന വാഹന അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം അടിയന്തിര നടപടികൾ കൈക്കൊള്ളാൻ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി. ഗതാഗത സെക്രട്ടട്ടറിയും പോലീസ് മേധാവിയും ഉടനടി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻ്റണി ഡൊമനിക്കിൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Also related: നിർബന്ധിത കുമ്പസാരം മത സ്വാതന്ത്ര്യത്തിന് എതിര്, പുരാഹിതർ ദുരുപയോഗം ചെയ്യുന്നു, 5 സ്ത്രികൾ സുപ്രിംകോടതിയിൽ

കഴിഞ്ഞ വർഷം ഉണ്ടായ 39 അപകടങ്ങൾക്കും കാരണം അനധികൃത പാർക്കിംഗ് ആണെന്നാണ് ദേശീയ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ റോഡുകൾക്ക് വീതി കൂട്ടിയിട്ടും ഗതാഗതത്തേക്കാൾ കൂടുതൽ പാർക്കിംഗിനാണ് ഉപയോഗിക്കുന്നത് എന്നാണ് പ്രധാന വിമർശനം.

Also related: ലോകത്തിൽ ഒന്നാമനായി ബജാജ്, ഇന്ത്യൻ കമ്പനിക്ക് ചരിത്രനേട്ടം

2019 ൽ അനധികൃത പാർക്കിംഗിന് സിറ്റി ട്രാഫിക്ക് പോലീസ് 20,344 വാഹനങ്ങൾക്കാണ് പിഴ ഈടാക്കിയത്. 2020 ഒക്ടോബർ വരെ മാത്രം 17,178 വാഹനങ്ങൾക്കും ഇത്തരത്തിൽ പിഴ ഈടാക്കിയെന്ന് പോലീസും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button