Latest NewsNattuvarthaNews

മദ്യലഹരിയിൽ മധ്യവയസ്‌ക്കര്‍ കിണറ്റില്‍ വീണു

കുമളി: വണ്ടിപ്പെരിയാര്‍ ടൗണില്‍ മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയ മധ്യവയസ്‌കരായ രണ്ട് പേര്‍ സമീപത്തെ ബാറിന് സമീപമുള്ള മുപ്പത് അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ വീഴുകയുണ്ടായി. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു ഉണ്ടായത്. കിണറ്റില്‍ നാലടി വരെ മാത്രം വെള്ളം ഉണ്ടായിരുന്നതിനാല്‍ വലിയ അപകടം ഒഴിവാക്കുകയുണ്ടായി.

നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ വണ്ടിപെരിയാര്‍ സി. ഐ. റ്റി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു ഉണ്ടായത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്.
ബാറില്‍ നിന്നും മദ്യപിച്ചിറങ്ങുന്ന ആളുകള്‍ ഈ പ്രദേശത്ത് അടിപിടിയുണ്ടാക്കുന്നത് പതിവ് കാഴ്ചയാണെന്നും ഈ സാഹചര്യത്തില്‍ ഇതിന് സമീപത്തായി തന്നെയുള്ള പഞ്ചായത്ത് കിണര്‍ അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നും ആശങ്കയുണ്ട്. കിണറ്റില്‍ പൂര്‍ണമായും ഇരുമ്പു വല സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button