KeralaNattuvartha

കോന്നിയിലെ എട്ട് സർക്കാർ ആശുപത്രികളിലേക്ക് ആംബുലൻസ് വരുന്നു

ഫ്ളാഗോഫ് ഞായറാഴ്ച കോന്നി ചന്തമൈതാനിയിൽ മന്ത്രി കെ.രാജു നിർവഹിക്കും

കോന്നി : കോന്നിയിലെ എട്ട് സർക്കാർ ആശുപത്രികളിലേക്ക് ആംബുലൻസുകൾ എത്തുന്നു. കോന്നി താലൂക്ക് ആശുപത്രി, പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങാമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യകേന്ദ്രങ്ങൾക്കാണ് ആംബുലൻസ് നൽകുന്നത്.

കെ.യു.ജനീഷ് കുമാർ എം.എൽ.എ.യുടെ വികസനഫണ്ടിൽ നിന്ന് ഒരു കോടി 13 ലക്ഷം രൂപ മുടക്കിയാണ് ആംബുലൻസുകൾ വാങ്ങിച്ചിരിക്കുന്നത്.  ഞായറാഴ്ച 11-ന് കോന്നി ചന്തമൈതാനിയിൽ മന്ത്രി കെ.രാജു ഫ്ളാഗോഫ് ചെയ്ത ആംബുലൻസുകളുടെ ഉത്‌ഘാടനം നിർവഹിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button