നീലേശ്വരം : ഉപ്പുവെള്ളം കയറി വ്യാപകമായി കൃഷി നശിക്കുകയും കുടിവെള്ളം ഉപയോഗരഹിതമാവുകയും ചെയ്തു. മുണ്ടേമ്മാട് ദ്വീപ്, പൊടോത്തുരുത്തി, കടിഞ്ഞിമൂല, പുറത്തേക്കൈ തുടങ്ങിയ പ്രദേശങ്ങളിലാണ് ക്രമാതീതമായി ഉപ്പുവെള്ളം കയറി നാശം വിതച്ചത്. ഉപ്പുവെള്ളം കയറിയ പ്രദേശങ്ങൾ എം. രാജഗോപാലൻ എം.എൽ.എ.യും സംഘവും സന്ദർശിച്ചു.
ഉപ്പുവെള്ളക്കെടുതി കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ എം.എൽ.എ. അധികൃതരോട് ആവശ്യപ്പെട്ടു. മുണ്ടേമ്മാട് ദ്വീപിന്റെ സംരക്ഷണത്തിന് സമഗ്ര ദ്വീപ് തീരസംരക്ഷണം, പൊടോത്തുരുത്തി-ചാത്തമത്ത് ചെറിയ ചാലിൽ ഇരുഭാഗങ്ങളിലും വെന്റഡ് ക്രോസ് ബാറുകൾ, പുറത്തേക്കൈ ക്രോസ്ബാർ നവീകരണം, കടിഞ്ഞിമൂല ക്രോസ്ബാർ കം ബ്രിഡ്ജ് എന്നിവ നടപ്പാക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
Post Your Comments