Latest NewsKeralaNewsIndia

ലോകത്തിലെ ഏറ്റവും വലിയ മതം, കാരുണ്യവും സ്നേഹവും ഇസ്​​ലാമിൽ മാത്രം; ഹിന്ദു മതത്തിന്റെ ആകർഷണം നഷ്ടമായെന്ന് ജി. സുധാകരൻ

ഹിന്ദു മതത്തിൽ ആവർത്തനവിരസമായ ആചാരങ്ങൾ, അനുകമ്പ തീരെ ഇല്ലാതായി; ജി. സുധാകരൻ

2075 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള മതമായി ഇസ്​​ലാം മതം മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ റാവുത്തർ വിഭാഗത്തിന് ഭാഷാ ന്യൂനപക്ഷ പദവി നൽകുന്ന കാര്യം സർക്കാരിന്റെയും നിയമ സെക്രട്ടറിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. റാവൂത്തർ വിഭാഗത്തിന് ഭാഷാ ന്യൂനപക്ഷ പദവി നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. നിവേദനം സമർപ്പിക്കും. സർക്കാർ ഇത് ചർച്ച ചെയ്ത് പരിശോധിക്കട്ടെയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. റാവൂത്തർ വിഭാഗത്തിന് ഭാഷാ ന്യൂനപക്ഷ പദവി ലഭിക്കാത്തത് ഭരണഘടനാപരമായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: യുഡിഎഫ്​ വോട്ട്​ ബിജെപിക്ക്; സഹിക്കാൻ കഴിയാതെ എല്‍ഡിഎഫ്

ഇസ്​​ലാം ഒഴിച്ച് മറ്റെല്ലാം മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനമായി മാറിയെന്നും ജി സുധാകരൻ പറഞ്ഞു. കാരുണ്യവും സ്നേഹവും ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നത് കൊണ്ടാണ് ഇസ്​ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന വർത്തമാന കാല ചിന്ത പ്രവാചക ചിന്തയാണെന്നാണ് അടുത്ത കാലത്തായുള്ള റിപ്പോർട്ടുകൾ പറയുന്നത്. മറ്റ് മതങ്ങളുടെയെല്ലാം ആകർഷശക്തി നഷ്ടപ്പെട്ടു. ജീവകാരുണ്യവും സ്നേഹവുമില്ലാതെ യാന്ത്രികവും ആവർത്തനവിരസവുമായ ആചാരണങ്ങളാണ് മറ്റ് മതങ്ങളിൽ ഉള്ളത്. ഹിന്ദു, ക്രിസ്ത്യൻ എന്നീ മതങ്ങൾ വലുതാണ്. പക്ഷേ, അതിന്റെ ഒരു ആകർഷണം നഷ്ടപ്പെട്ടു. അനുകമ്പ തീരെ ഇല്ലാതായി. 2075 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള മതം ഇസ്ളാം ആയി മാറുമെന്നും’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button