തിരുവനന്തപുരം; അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്രനിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറാഴ്ച നീളുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.
താൽപര്യമുളളവർ ജനുവരി 11, 12, 13 തീയതികളിൽ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പങ്കെടുക്കേണ്ടതുണ്ട്. കോഴ്‌സും അഡ്മിഷനും സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് 9746407089, 9074141036.
Post Your Comments