NattuvarthaKerala

പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നു; ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിയില്ല

പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു

കല്യാശ്ശേരി : പൈപ്പ് ലൈനുകൾ വ്യാപകമായി കുടിവെള്ളം പാഴായി പോകുന്നതായി പരാതി.ജല അതോറിറ്റി അധികൃതർക്ക് വിവരം നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

കല്യാശ്ശേരി കോലത്തുവയൽ-പാളിയത്ത് വളപ്പ് റോഡരികിലും കല്യാശ്ശേരി സെൻട്രൽ കരിക്കട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു.

ജല അതോറിറ്റി അധികൃതരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും പലപ്പോഴും ഫോൺ എടുക്കാൻപോലും തയ്യാറാകുന്നില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button