Latest NewsNattuvarthaNews

ക്ഷേത്രത്തിലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍ത്ത് മോ​ഷ​ണം നടത്തിയ പ്രതികൾ പിടിയിൽ

ആ​റ്റി​ങ്ങ​ല്‍: ക്ഷേത്രത്തിലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍ത്ത് മോ​ഷ​ണം ന​ട​ത്തി​യ സംഭവത്തിൽ ര​ണ്ടു​പേ​രെ ആ​റ്റി​ങ്ങ​ല്‍ പോലീസ് പിടികൂടിയിരിക്കുന്നു. കല്ലമ്പലം വെ​ട്ടി​മ​ണ്‍കോ​ണം കാ​ട്ടി​ല്‍പു​ത്ത​ന്‍വീ​ട്ടി​ല്‍ ശ്രീ​കു​മാ​ര്‍ (42), നാവായിക്കുളം നൈ​നാം​കോ​ണം മുനീറമന്‍സി​ലി​ല്‍ സാ​ജി​ര്‍ (30) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ആ​റ്റി​ങ്ങ​ല്‍-​ചി​റ​യി​ന്‍കീ​ഴ് റോ​ഡി​ലെ എ.​സി.​എ.​സി ന​ഗ​ര്‍ ഇ​ര​ട്ട​പ്പ​ന മാ​ട​ന്‍ന​ട​ക്ഷേ​ത്ര​ത്തിലെ കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ക്കു​ന്നതിനിടെ ശ​ബ്​​ദം കേ​ട്ടു​ണ​ര്‍ന്ന സ​മീ​പ​വാ​സി നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​യിക്കുകയായിരുന്നു ഉണ്ടായത്.

നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ സാ​ജ​റി​നെ പി​ടി​കൂ​ടി പോലീ​സി​ലേ​ല്‍​പി​ക്കുകയായിരുന്നു ഉണ്ടായത്. സാ​ജ​റി​നെ ചോദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് പോലീസിന് ശ്രീ​കു​മാ​റി​നെ​ക്കു​റി​ച്ച്‌ വി​വ​രം കിട്ടുന്നത്​.
തു​ട​ര്‍ന്ന് ശ്രീകുമാറിനെയും ക​ണ്ടെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ കാണിക്ക​വ​ഞ്ചി​ക​ള്‍ പൊ​ളി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണി​വർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button