KeralaLatest NewsIndiaNews

നിർബന്ധിത കുമ്പസാരം മത സ്വാതന്ത്ര്യത്തിന് എതിര്, പുരാഹിതർ ദുരുപയോഗം ചെയ്യുന്നു, 5 സ്ത്രികൾ സുപ്രിംകോടതിയിൽ

കുമ്പസാരം അനിവാര്യമായ ആചാരമാണോ എന്നും വിശ്വാസിയുടെ സ്വകാര്യതയിലേക്ക് ഇത് കടന്നു കയറുന്നുണ്ടോ എന്നതുൾപ്പെടെ നിരവധി ഭരണഘടനാപരമായ പ്രശ്നങ്ങൾ പരിശോധിക്കേണ്ട ഒരു കേസാണിത് എന്ന് പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി

ഡൽഹി: പള്ളിയിലെ നിർബന്ധിത പുരോ കുമ്പസാരത്തിനെതിരെ അഞ്ച് സ്ത്രികൾ സുപ്രിം കോടതിയെ സമീപിച്ചു. ബീന ടിറ്റി, ലാലി ഐസക്, ലിസി ബേബി, ബീന ജോണി ആനി മാത്യു എന്നിവരാണ് നിർബന്ധിത കുമ്പസാരം മതസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന് , ചൂണ്ടിക്കാട്ടി കോടതിയിലെത്തിയിരിക്കുന്നത്.

Also related: പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന ഭീഷണി: കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ചെന്നിത്തല

കുമ്പസാരം അനിവാര്യമായ ആചാരമാണോ എന്നും വിശ്വാസിയുടെ സ്വകാര്യതയിലേക്ക് ഇത് കടന്നു കയറുന്നുണ്ടോ എന്നതുൾപ്പെടെ നിരവധി ഭരണഘടനാപരമായ പ്രശ്നങ്ങൾ പരിശോധിക്കേണ്ട ഒരു കേസാണിത് എന്ന് പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചില പുരുഷ പുരോഹിതൻമാർ സ്ത്രീകൾ നടത്തുന്ന കുമ്പസാരത്തെ ദുരുപയോഗപ്പെടുത്താറുണ്ടെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

Also related: സ്‍ത്രീകള്‍ക്ക് മയക്കുമരുന്നുകള്‍ വിതരണം ചെയ്ത ഫാര്‍മസിസ്റ്റ് പിടിയില്‍

പരാതിക്കാരോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആദ്യം നിർദ്ദേശിച്ചത്. എന്നാൽ ശബരിമല വിഷയത്തിൽ സുപ്രിം കോടതിയുടെ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് കീഴിൽ വരുന്ന വിഷയമാണ് എന്ന് പരാതിക്കാരുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ ഹർജിയിൽ ചില മാറ്റങ്ങൾ വരുത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രിം കോടതി കേസ് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button