Latest NewsNewsIndia

ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയെ അവഹേളിച്ചതായി പരാതി

അതേ സമയം ഈ കേസിൽ കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പൂജാരിയും പ്രധാന പ്രതിയുമായ സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയെ അവഹേളിച്ചെന്നാരോപിച്ച്  ദേശീയ വനിത കമ്മീഷന്‍ അംഗത്തിനെതിരെ പ്രിയങ്കാ ഗാന്ധി.  മധ്യവയസ്‌ക രാത്രിയില്‍ പുറത്ത് പോയതാണ് ബലാത്സംഗത്തിന് ഇരയാകാൻ കാരണം എന്ന ദേശീയ വനിത കമ്മീഷന്‍ അംഗം ചന്ദ്രമുഖീ ദേവിയുടെ പരാമർശങ്ങൾക്കെതിരെയാണ് പ്രിയങ്ക ഗാന്ധി ശക്തമായ വിമർശനവുമായി രംഗത്ത് വന്നത്.

Also related: സ്ഥിരംസമിതി തിരഞ്ഞെടുപ്പ്; ബിജെപിയുടെ അശ്വിനീ ദേവിന് അമ്പരപ്പിക്കുന്ന വിജയം

ഇത്തരം വികലമായ ചിന്താഗതി വെച്ച് എങ്ങനെ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രിയങ്ക ഫേസ്ബുക്ക് ബുക്കിൽ കുറിച്ചു. ഇതേ സംഭവത്തിൽ സംഭവത്തില്‍ പ്രിയങ്ക നേരത്തെ ഉത്തർപ്രദേശ് സർക്കാരിനെതിരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ശക്തമായ ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു.

Also related: പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നു; ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിയില്ല

അതേ സമയം ഈ കേസിൽ കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പൂജാരിയും പ്രധാന പ്രതിയുമായ സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയും മറ്റ് പ്രതികളേയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button