Latest NewsNewsCrime

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയ പ്രതി പിടിയിൽ

നെ​ടു​മ​ങ്ങാ​ട്​: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്രതിയെ പിടികൂടിയിരിക്കുന്നു. നെടുമങ്ങാട് ക​രു​പ്പൂ​ര് കാ​വും​മൂ​ല വ​ല്ല​ക​ത്തി​ൻ​വി​ള ഷി​നി​ലി​നെ​യാ​ണ് (33) നെ​ടു​മ​ങ്ങാ​ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ​നി​യാ​ഴ്ച രാ​ത്രി പെൺകുട്ടിയെ ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കിയിരുന്നു. ഇത് നേ​രി​ൽ ക​ണ്ട പെ​ൺ​കു​ട്ടി​യു​ടെ അമ്മ യുവാവിനെ ഇതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. ഈ വി​രോ​ധ​ത്തി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​ന് പോ​ലീ​സ് സ്​​റ്റേ​ഷ​നു ​സ​മീ​പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ കൊ​ണ്ടി​റ​ക്കി​വി​ട്ട ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു ഉണ്ടായത്.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഉ​മേ​ഷ് കു​മാ​റി​ന് ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോലീസ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ ഗോ​പി, പ്രേ​മ, എ.​എ​സ്.​ഐ നൂ​റു​ൽ ഹ​സ​ൻ, എ​സ്.​സി.​പി.​ഒ മാ​രാ​യ രാ​ജേ​ഷ്കു​മാ​ർ ആ​ർ, ശ്രീ​ജി​ത്ത് എം.​ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button