തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 15 വയസുകാരി തൂങ്ങി മരിച്ച കേസിൽ ആൺ സുഹൃത്തിനെതിരെ മരിച്ച പെൺകുട്ടിയുടെ സഹോദരി രംഗത്ത് വന്നിരിക്കുന്നു. പെൺകുട്ടിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ പെൺകുട്ടിയുടെ മരണത്തിന് തൊട്ട് മുൻപ് വീട്ടിൽ വന്ന് മർദ്ദിച്ചുവെന്നും സഹോദരി പറഞ്ഞു. ഇതിന് ശേഷമാണ് പെൺകുട്ടി മുറി പൂട്ടി ഷാൾ ഉപയോഗിച്ച് ജീവനൊടുക്കിയത്. ആൺ സുഹൃത്തിന്റെ ശല്യം സഹിക്കാനാകാതെയാണ് സഹോദരി മരിച്ചതെന്നും അവർ കുറ്റപ്പെടുത്തുകയുണ്ടായി.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് മരിച്ചിരിക്കുന്നത്. ആൺസുഹൃത്താണ് കുട്ടിയെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ ഇപ്പോൾ ഒളിവിലാണ് ഉള്ളത്. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഷാൾ കുരുക്കി തൂങ്ങിയ നിലയിൽ വിദ്യാർത്ഥിനിയെ സഹോദരി കാണുകയുണ്ടായത്. ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിലേക്ക് വന്നിരുന്നുവെന്നും പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടായെന്നും മർദ്ദിച്ചുവെന്നും സഹോദരി പറഞ്ഞു.
സുഹൃത്ത് പോയതിനു പിന്നാലെ പെൺകുട്ടി റൂമിലേക്ക് കയറി വാതിലടക്കുകയായിരുന്നു. വാതിൽ തുറക്കാതെയായതോടെ സഹോദരി നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ ഷാളിൽ തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയുണ്ടായത്.
പിന്നാലെ ആൺസുഹൃത്തിനെ പെൺകുട്ടിയുടെ സഹോദരി തിരിച്ചു വിളിച്ചു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളാണ് പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിക്കുകയുണ്ടായി. മരിച്ച പെൺകുട്ടി കഴിഞ്ഞ വർഷം ആൺസുഹൃത്തിനൊപ്പം പോയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് വീട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ഇതിന് ശേഷവും പെൺകുട്ടിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പെൺകുട്ടിയെ നിരന്തരം കാണാറുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ ആൺ സുഹൃത്തിനായി അന്വേഷണം തുടങ്ങി. ആത്മഹത്യാ പ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു.
Post Your Comments