KeralaLatest NewsNews

വി കെ പ്രശാന്തിനെ വീഴ്ത്തി വട്ടിയൂർക്കാവ് പിടിച്ചെടുക്കാൻ വിവി രാജേഷ്, മണ്ഡലം പിടിക്കാനുറച്ച് ബിജെപി

കഴിഞ്ഞ തവണത്തെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് നല്ല കരുത്തുറ്റ സ്ഥാനാര്‍ഥിയെ കോൺഗ്രസ്‌ രംഗത്തിറക്കിയില്ലെങ്കിൽ മണ്ഡത്തിൽ മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് പോകാനാണ് സാധ്യത

തിരുവനന്തപുരം: ജില്ലയിൽ തങ്ങൾക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവ് പിടിച്ചെടുക്കാനുളള തന്ത്രങ്ങളുമായി ബിജെപി. കെ മുരളിധരൻ വടകരയിൽ നിന്നും പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൾ മേയറായിരുന്ന വി കെ പ്രശാന്തിലൂടെ ഇടത് മുന്നണി പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ അതേ നാണയത്തിൽ മണ്ഡലം പിടിക്കാനുള്ള പുറപ്പാടിലാണ് ബിജെപി. മുൻ കൗൺസിലറും മേയറുമായിരുന്ന പ്രശാന്തിനെ വീഴ്ത്താൻ തിരുവനന്തപുരം പൂജപ്പുര വാർഡിലെ സിറ്റിംഗ് കൗൺസിലറും പാർട്ടി ജില്ലാ പ്രസിഡൻ്റുമായ വിവി രാജേഷിനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.

Also related: യുദ്ധം ഒരിക്കലും പരിഹാരമല്ല; പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പിരിമുറുക്കത്തിന് ഉത്തരവാദി മോദിയാണെന്ന് ഇമ്രാൻ ഖാൻ

2011 ൽ വട്ടിയൂർക്കാവ് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 2016ൽ നടന്ന തിരഞ്ഞെടുപ്പിലും കെമുരളീധരനിലൂടെ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ രാജഗോപാലായിരുന്നു വട്ടിയൂർക്കാവിൽ ഇരുമുന്നണികളെയും പിൻതള്ളി മണ്ഡലത്തിൽ ലീഡ് ചെയ്തത്. ഈ കണക്കുകളിലൊക്കെയാണ് ബിജെപി പ്രതീക്ഷയർപ്പിക്കുന്നത്.

Also related: ഹിന്ദുക്കൾക്ക് മാത്രം ജീവിക്കാനുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് ആർ.എസ്.എസ് കരുതുന്നത്; ഇമ്രാൻ ഖാൻ

ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറും യുവാവുമായ പ്രശാന്ത് ഇറങ്ങിയപ്പോൾ മണ്ഡത്തിൽ ഉൾപ്പെടുന്ന 24 കോർപറേഷൻ വാർഡുകളിൽ 23 ഇത്തും എൽഡിഎഫ് ലീഡ് ചെയ്തു. എന്നാൽ
ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ ആകെ 9 ബൂത്തുകളിലാണ് കൂടുതൽ വോട്ട് നേടാനായത്.

Also related: കുവൈറ്റിൽ ഇന്ന് 540 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം കോർപ്പറേഷനിൽ പൂജപ്പുര വാർഡിൽ 1053 വോട്ടിനു വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് പ്രധാനമായും വിവി രാജേഷിനെ കളത്തിലിറക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുമായും ജനങ്ങളുമായുമുള്ള അടുത്ത ബന്ധം രാജേഷിനെ തുണയ്ക്കും എന്നാണ് ബിജെപി കണക്കുകൂട്ടൽ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ 47 ബൂത്തുകളിൽ ലീഡ് നേടിയതും പാർലമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 79 ആയി ഉയർത്തി മണ്ഡലത്തിൽ ഒന്നാമതെത്തിയതും ആവർത്തിക്കാനായാൽ ബിജെപിക്ക് ജയിച്ചു കയറാം.

Also related : സൗദിയിൽ മലയാളി പ്രവാസി മരിച്ച നിലയിൽ

കഴിഞ്ഞ തവണത്തെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് നല്ല കരുത്തുറ്റ സ്ഥാനാര്‍ഥിയെ കോൺഗ്രസ്‌ രംഗത്തിറക്കിയില്ലെങ്കിൽ മണ്ഡത്തിൽ മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് പോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ വട്ടിയൂർക്കാവിൽ കളമൊരുങ്ങുക സിപിഎം ബിജെപി നേർക്കുനേർ പോരാട്ടത്തിനായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button