KeralaLatest NewsNews

15000 കോടിയുടെ പദ്ധതികള്‍; ബജറ്റ് ജനപ്രിയമാക്കാനൊരുങ്ങി തോമസ് ഐസക്ക്

ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനും റബറിന്റെ താങ്ങുവില ഉയര്‍ത്താനും സാദ്ധ്യത.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റില്‍ ജനപ്രീയ പദ്ധതികള്‍ ഉണ്ടാകുമെന്ന് സൂചന. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനും റബറിന്റെ താങ്ങുവില ഉയര്‍ത്താനുമാണ് സാദ്ധ്യത. തൊഴില്‍ സൃഷ്‌ടിക്കുന്നതിനായുളള പുതുപദ്ധതികളും പതിനഞ്ചാം തീയതി അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനം ചെയ്‌തപോലെ ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കിയെങ്കിലും ഇത്തവണ വീണ്ടും വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശത്തിന്റെ പ്രയോജനം പൂര്‍ണതോതില്‍ ലഭിക്കാന്‍ റബറിന്റെ അടിസ്ഥാനവില 150ല്‍ നിന്ന് നൂറ്റിഎഴുപത്തിയഞ്ചോ ഇരുന്നൂറോ ആക്കി ഉയര്‍ത്താനും സാദ്ധ്യതയുണ്ട്. ജനക്ഷേമപദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെന്ന സി പി എം വിലയിരുത്തല്‍ ബജറ്റിനെ സ്വാധീനിക്കും. ഇത്തവണ അധികവിഭവസമാഹരണത്തിനുളള നിര്‍ദേശമൊന്നും ഉണ്ടാവില്ല.

Read Also: വീട്ടിലെത്തി മതപഠനം നടത്തി; തിരുവനന്തപുരത്ത് പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ച് മദ്രസ അധ്യാപകന്‍; ഒടുവിൽ..

കോവിഡിനെ തുടര്‍ന്ന് കഴി‍ഞ്ഞ മേയില്‍ നികുതി കൂട്ടിയതിനാല്‍ ഇത്തവണ മദ്യത്തിന്റെ നികുതി ഉയര്‍ത്തിയേക്കില്ല. കിഫ്ബി വഴി വന്‍കിട പദ്ധതികള്‍ ഇത്തവണ പ്രഖ്യാപിക്കില്ല. നിലവിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധിക്കും. 15000 കോടിയുടെ പദ്ധതികള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നു. കോവിഡിന്റെ കെടുതി തുടരുന്നതിനാല്‍ മുണ്ടുമുറുക്കിയുടുക്കുന്നതിന് പകരം സാദ്ധ്യമായ രീതിയിലൊക്കെ ജനത്തിന് പണം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button