പാക്കിസ്ഥാന് എപ്പോഴെങ്കിലും ശക്തമായ സൈന്യത്തിന്റെ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 73 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇപ്പോൾ ഉള്ളതുപോലെ ഒരു ഭരണം ഭാരതത്തിൽ ഉണ്ടായിട്ടില്ലെന്ന് ടർക്കിഷ് ചാനലായ ‘എ ന്യൂസി‘ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രതിരോധ മേഖലയിൽ ഒരു ഭരണാധിപന്റെ മികവറിയാൻ ശത്രുരാജ്യം അയാളെ എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇമ്രാൻ ഖാന്റെ ഈ പ്രസ്താവന. ഇന്ത്യയുടെ സൈനിക ബലത്തെ പുകഴ്ത്തിയ ഇമ്രാൻ ഖാൻ ഇന്ത്യയുടേത് മുസ്ളിം മതത്തെ അടിച്ചമർത്തുന്ന ഭരണമാണെന്നും ആരോപിച്ചു. പാക് പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്നും (ആർഎസ്‌എസ്) പ്രചോദനം ഉൾക്കൊണ്ട് മുസ്ളിങ്ങൾ അടക്കമുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നത്.
മഹാത്മാഗാന്ധിയെ പോലും വധിച്ച ആർ എസ് എസിന്റെ തത്ത്വചിന്ത വംശീയ മേധാവിത്വത്തിലേക്ക് നയിച്ചിരിക്കുകയാണ്. എന്നാൽ മോദി അധികാരത്തിൽ വന്നപ്പോൾ മുസ്ലീങ്ങൾക്കെതിരായ വംശഹത്യയോട് അദ്ദേഹം പ്രതികരിച്ചു. അതിനെതിരെ അദ്ദേഹം നിലകൊണ്ടു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നൂറുകണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെട്ടുവെന്നത് വ്യക്തമാണ്. മതഭ്രാന്തനായ ഹിന്ദു മേധാവിത്വവാദികൾ നൂറുകണക്കിന് മുസ്ളിങ്ങളുടെ വീടുകൾ അനാഥമാക്കി.
Also Read: കുവൈറ്റിൽ ഇന്ന് 540 പേര്‍ക്ക് കൂടി കോവിഡ്
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു മിതവാദിയായിരുന്നുവെങ്കിൽ മോദി അതിനു നേർ വിപരീതമാണ്. ഹിന്ദുക്കൾക്ക് മാത്രം ജീവിക്കാനുള്ള രാജ്യമാണ് ഇന്ത്യയെന്ന് ആർഎസ്‌എസ് അനുയായികൾ വിശ്വസിക്കുന്നു. അത്തരമൊരു സാഹചര്യം ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് മാത്രമല്ല, മറ്റ് ന്യൂനപക്ഷങ്ങൾക്കും അപകടകരമാണ്.
Post Your Comments