തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നിയമസഭാസമ്മേളനത്തില്‍ പ്രതിപക്ഷത്തിന് പിന്നാലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പി സി ജോര്‍ജ് ഇന്ന് സഭയ്ക്ക് പുറത്തും ശ്രദ്ധാകേന്ദ്രമായി. നിയമസഭയില്‍ നിന്ന് ഇറങ്ങി സഭാ ഹാളിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്കാണ് പി സി ജോര്‍ജ് എത്തിയത്. പ്രതിപക്ഷ നിരയില്‍ വന്നിരിക്കാന്‍ പി സി ജോര്‍ജിനെ പി ജെ ജോസഫ് ക്ഷണിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി ജോര്‍ജ് ക്ഷണം നിരസിച്ചു. എങ്കിലും വിളക്കില്‍ ചാരി നിന്ന് പ്രതിപക്ഷ പ്രതിഷേധം അദ്ദേഹം നോക്കിനിന്നു.
Read Also: ബഹിഷ്കരിക്കാതെ ബിജെപി; പിണറായി സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം പൂർത്തിയാക്കി ഗവർണർ
എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി ജെ ജോസഫും അടക്കമുളളവര്‍ പി സി ജോര്‍ജിനോട് സൗഹൃദം പങ്കിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പി സി ജോര്‍ജ് യു ഡി എഫിനൊപ്പം വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സഭയില്‍ നിന്നിറങ്ങിയ പി സി ജോര്‍ജ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നിരക്ക് ഒപ്പമല്ല സഭ വിട്ടിറങ്ങിയത്. പ്രതിപക്ഷം ഇറങ്ങി പത്ത് മിനിട്ടിന് ശേഷമാണ് ഇറങ്ങിയതെന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പി സി ജോര്‍ജിന്റെ പ്രതികരണം.
Post Your Comments