പിണറായി സർക്കാരിന്റെ പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. എന്നാൽ, പ്രതിപക്ഷത്തിനൊപ്പം നയപ്രഖ്യാപനം ബഹിഷ്കരിക്കാതെ പ്രസംഗം മുഴുവൻ കേട്ടിരുന്ന ഒരാളുണ്ട്, സഭയിൽ. ഒ. രാജഗോപാൽ.
Also Read: വി മുരളീധരന്‍ വീണ്ടും കളത്തില്‍? കേരളത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമെന്ന് നേതാക്കൾ
കേന്ദ്ര ഏജന്‍സികളെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കേന്ദ്ര ഏജന്‍സികള്‍ തടസം നില്ക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ സര്‍ക്കാര്‍ നല്കി. കാർഷിക നയത്തിൽ കേന്ദ്രത്തിനെതിരായ ഭാഗവും ഗവർണർ വായിച്ചു. അന്നേരമൊക്കെ ഒന്നും മിണ്ടാതെ ഗവർണറുടെ പ്രസംഗം മുഴുവൻ കേട്ട് സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു ഒ രാജഗോപാൽ.
രാജഗോപാലിന്റെ ഈ നടപടിയും ബിജെപി നേതൃത്വത്തിനുള്ളിൽ ചർച്ചയായിട്ടുണ്ട്. ഇനി നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പ്രായത്തിന്റെ അവശതകൾ കാരണം ഇനി മത്സരിക്കാനില്ല. ഇനി വിശ്രമജീവിതം നയിക്കണം, കുറെയധികം എഴുതി തീർക്കാനുണ്ട്. എന്നായിരുന്നു രാഹഗോപാൽ പ്രതികരിച്ചത്.
Post Your Comments