ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ വാക്‌സിന്‍ കോവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ വീഴ്ച്ച പാടില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കും.
Read Also: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; കണ്ണൂര്‍ സ്വദേശി ഷാജഹാനെ കുടുക്കി എന്‍ഐഎ; രാജ്യത്തിന് ഭീഷണി
മൂന്നാംഘട്ട ഡ്രൈ റണിനും രാജ്യം സജ്ജമായി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ച കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ പോരായ്മകള്‍ ഉടന്‍ പരിഹരിക്കണം. കൂടാതെ പ്രതിരോധനടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ വിതരണം നടപടികള്‍ക്ക് മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി, വാക്‌സിന്‍ വിതരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.
Post Your Comments