ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ രാജ്യത്ത് തിടുക്കത്തില്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിനെതിരെ രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജ് പ്രതാപ് യാദവും. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍നിന്ന് നയിക്കണമെന്നും വാക്സിന്റെ ആദ്യഡോസ് അേദ്ദഹം തന്നെ സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ അത് പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: താരങ്ങളെ അണിനിരത്തി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാർ; അങ്കത്തിനൊരുങ്ങി ബിജെപി
‘പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആദ്യ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണം, പിന്നീട് ഞങ്ങളും സ്വീകരിക്കാം’ -യാദവ് എ.എന്‍.ഐയോട് പറഞ്ഞു. തിടുക്കപ്പെട്ട് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിനെതിരെ നിരവധി നേതാക്കള്‍ പ്രതികരിച്ചിരുന്നു. വാക്സിന് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ഭാരത് ബയോടെക് തദ്ദേശീയമായി നിര്‍മിച്ച കോവാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധം. കൃത്യമായ പരിശോധനകള്‍ പൂര്‍ത്തീകരിക്കാതെയാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതെന്ന് ശശി തരൂര്‍, ജയ്റാം രമേശ് തുടങ്ങിയവര്‍ ആരോപിച്ചിരുന്നു.
Post Your Comments