മുംബൈ : ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ ജ്വാഗറിൻറെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക് എത്താനൊരുങ്ങുന്നു. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂണിറ്റ് മുംബൈക്ക് സമീപം ജെഎൻപിടിയിൽ എത്തിച്ചിരിക്കുന്നെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.
ത്രസിപ്പിക്കുന്ന ഫിറൻസെ റെഡ് നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്റാണ് ഇന്ത്യയിലെത്തിയിരിക്കുന്ന ഐ പേസ് എന്നത്. 90കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററി, 294 കെഡബ്ല്യൂ പവർ, 696 എൻഎം ടോർക്ക്, 4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിലേക്ക് മാറാനുള്ള ശേഷി എന്നിവ ഇതിന്റെ ഏറെ സവിശേഷതകളാണ്. .
ഐ പേസ് ആദ്യമായി നിരത്തിലിറക്കിയതിന് ശേഷം 80 ഗ്ലോബൽ അവാർഡുകളും വിവിധ അംഗീകാരങ്ങളും നേടുകയുണ്ടായി. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ, വേൾഡ് ഗ്രീൻ കാർഡ് 2019 എന്നീ അംഗീകാരങ്ങൾ അഭിമാനകരമായ ചില നേട്ടങ്ങളിൽ ഒന്നാണ്. കഴിഞ്ഞ 15 വർഷത്തെ വേൾഡ് കാർ ടൈറ്റിൽ ചരിത്രത്തിൽ മൂന്ന് വിഭാഗത്തിലും ഒരേ സമയത്ത് അവാർഡ് ലഭിക്കുന്ന ആദ്യ കാറും ഐ പേസ് തന്നെയാണ്. ഇലക്ട്രിക് ആഡംബര എസ് യു വി കളിൽ ഏറ്റവും മികച്ചത് ഐ പേസ് ആണെന്നത് ഈ നേട്ടങ്ങൾ സാക്ഷ്യപ്പെടുന്നതാണ്.
ഇന്ത്യയിലെത്തിയിട്ടുള്ള ആദ്യ ജാഗ്വർ ഐ പേസിൻറെ ചിത്രം നിങ്ങളുമായി പങ്ക് വെയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജാഗ്വർ ലാൻറ് റോവർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡൻറുമായ രോഹിത് സൂരി പറഞ്ഞു. ‘ഐ പേസ്’ ജാഗ്വറിന്റെ ഇന്ത്യയിലെ വളർച്ചയിൽ നാഴികകല്ലായി മാറമെന്നും കമ്പനിയുടെ ഇലക്ട്രിഫൈഡ് ഫ്യൂച്ചറിലേക്കുള്ള മാറ്റമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments