ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവർത്തിച്ച മലയാളിക്ക് ഏഴുവർഷം കഠിന തടവും 73,000 രൂപ പിഴയും ഈടാക്കി ഡൽഹി എൻഐഎ കോടതി. കണ്ണൂർ സ്വദേശിയായ ഷാജഹാനാണ് ശിക്ഷ ലഭിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്ന കണ്ണൂർ കൂടാലി സ്വദേശിയായ ഷാജഹാൻ 2016 മുതൽ ഐഎസ് പ്രവർത്തകനായിരുന്നു.
Also Read: വാഹനപരിശോധനയ്ക്കിടെ 17.200 കിലോ ഹാഷിഷ് പിടികൂടി
2017 ഫെബ്രുവരിയിൽ സിറിയയിൽ ഐഎസ് സംഘത്തിൽ ചേരാൻ പുറപ്പെട്ട ഷാജഹാനെ തുർക്കി തലസ്ഥാനമായ ഈസ്താംബൂളിൽ വെച്ച് തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ചെന്നൈയിലെ ഒരു സുഹൃത്ത് വഴി വ്യാജ പാസ്പോർട്ട് ഉണ്ടാക്കി ഇയാൾ വീണ്ടും സിറിയയിലേക്ക് പോയി. എന്നാൽ, ഡൽഹി വിമാനത്താവളത്തിൽവെച്ച് ഡൽഹി സ്പെഷ്യൽ പൊലീസ് അറസ്റ്റുചെയ്തു.
2017 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രാദേശികസൂത്രധാരനാണ് ഷാജഹാൻ. യുഎപിഎ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചു ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
Post Your Comments