ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി എൺപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19,05,107 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 6.35 കോടി പേർ രോഗമുക്തി നേടിയിരിക്കുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളളത്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.04 കോടി കടന്നു. ആകെ മരണം 1.50 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണവും ഒരു കോടി കടന്നിരിക്കുകയാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.36 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അമേരിക്കയിൽ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർക്കാണ് ആകെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3.73 ലക്ഷം പേർ മരിച്ചു. ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു.രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുളള ബ്രസീലിൽ എഴുപത്തിയൊമ്പത് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടു. എഴുപത് ലക്ഷത്തോളം പേർ രോഗമുക്തി നേടി.
Post Your Comments