തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എൽ.ഡി.എഫിന് ബിജെപി ഒരു എതിരാളി ആണെന്ന് ബോധ്യം വന്നിരിക്കുകയാണ്. തൃശൂർ അടക്കമുള്ള ചില മേഖലകളിലെ ബിജെപിയുടെ വളർച്ച ഇരു മുന്നണികളെയും അമ്പരപ്പിക്കുന്നതാണ്. ബിജെപിയുടെ ഈ വളർച്ചയുടെ പിന്നിലെ കാരണം എന്താണെന്ന് പരിശോധിക്കാൻ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം.
Also Read: കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു
ചില മേഖകളിലെ ബിജെപിയുടെ വളർച്ചയെ ഗൗരവമായി എടുക്കണമെന്ന് തന്നെയാണ് സി പി ഐയുടെ തീരുമാനം. എൽ.ഡി.എഫും യു.ഡി.എഫും കാലങ്ങളായി വോട്ട് ശേഖരണത്തിൽ വലിയ മുന്നെറ്റമൊന്നും കാഴ്ച വെയ്ക്കാറില്ല. നാല് ശതമാനം മുന്നേറ്റമാണ് ഇവർക്കുണ്ടാകുക. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോൾ ബിജെപിക്ക് 15 ശതമാനത്തിലധികം വോട്ട് വർധനവ് ആണ് ഉണ്ടായിരിക്കുന്നത്.
പന്തളം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ മേഖലളിലെ വമ്പൻ മുന്നേറ്റം എന്താണ് സൂചിപ്പിക്കുന്നതെന്ന ആശങ്കയിലാണ് സി പി ഐ. ഇടതുവോട്ടിലാണോ യു ഡി എഫിലാനോ ചോർച്ച ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായി അന്വേഷിക്കണം. സംഘടനാപരമായ വീഴ്ചകൾ പരിശോധിക്കണം. പാർട്ടിക്കുള്ളിൽ തന്നെയുള്ള പൊട്ടലും ചീറ്റലും പരിഹരിക്കണമെന്നും സി പി ഐ വിലയിരുത്തുന്നു.
Post Your Comments