ന്യൂഡൽഹി : കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ് ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളതെന്ന് കേന്ദ്രം വ്യക്തമാക്കി. രോഗവ്യാപനം വർദ്ധിക്കാതിരിക്കാൻ സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ഗുജറാത്തിലെ ദേശാടന പക്ഷികളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ഡൽഹിയിലെ ഹാത്സാലിൽ ഡിഡിഎ പാർക്കിൽ ഇന്ന് 16 പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു കൊടുത്തിരിക്കുകയാണെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡൽഹി എൻസിടി വകുപ്പ് വ്യക്തമാക്കി.
അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേരളം, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സംഘം പഠനം നടത്തിവരുന്നതായി ഉന്നതതല ഉദ്യോഗസ്ഥർ അറിയിച്ചു.രാജ്യത്ത് പക്ഷിപ്പനി പടരാതിരിക്കാൻ സംസ്ഥാന സർക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments