ധാക്കാ: രണ്ട് വിഭജനങ്ങളുടെ ദുരന്തങ്ങൾ ഏറ്റ് വാങ്ങിയ മണ്ണാണ് ബംഗ്ലാദേശിൻ്റേത്. 1947ലെ ഇന്ത്യാ വിഭജനവും 1971 ലെ പാകിസ്ഥാൻ വിഭജനവും ബംഗ്ലാദേശിന് നൽകിയത് കണ്ണീരും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമാണ്. 1971 ലെ വിഭജനവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നടത്തിയ വംശഹത്യയിൽ മാപ്പ് പറയണമെന്ന് ഇപ്പോൾ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിൻ്റെ ഒരിക്കലും ഉണങ്ങാത്ത ആ മുറിവിന് കാരണക്കാരായവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എംഡി ഷഹ്രിയാർ ആലം പാക് നയതന്ത്രജ്ഞൻ ഇമ്രാൻ അഹമ്മദ് സിദ്ദിഖിയ്ക്ക് നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
Also related : “ഇന്ത്യയിൽ എന്ന് പ്രതീക്ഷിക്കാം” പ്രധാനമന്ത്രിക്കെതിരെ ഒളിയമ്പുമായി മെഹുവ മൊയ്ത്ര
1971 ലെ വംശഹത്യയിൽ പാകിസ്ഥാൻ മാപ്പ് പറയുന്നതുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് പാകിസ്ഥാന് കൈമാറിയ സന്ദേശത്തിൽ ബംഗ്ലാദേശ് പറയുന്നു. മുമ്പ് കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് 1971 മാർച്ച് 26നാണ് പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായത്. സ്വതന്ത്രതിൻ്റെ
അമ്പതാം വാർഷിക ദിനം രാജ്യം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ മാപ്പ് പറയണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
Also related: ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം, സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു
അതോടൊപ്പം രണ്ട് രാജ്യങ്ങളുടെയും ആസ്തികൾ പങ്കുവയ്ക്കുന്നത് കാര്യം സംബന്ധിച്ചും ബംഗ്ലാദേശ് പ്രതിനിധി പാകിസ്ഥാന് നൽകിയ സന്ദേശത്തിൽ പറയുന്നുണ്ട്. സ്വാതന്ത്ര്യം നേടുന്നതിൻ്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങൾക്കെതിരെ നടത്തിയ വംശഹത്യയിൽ പാകിസ്ഥാൻ മാപ്പ് പറയണമെന്ന ആവശ്യം പലതവണ വിവിധ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽന്നും നിന്നും ഉയർന്നതിന് പിന്നാലെയാണ് ഔദ്യോഗികമായി ഇക്കാര്യം ഇപ്പോൾ ബംഗ്ലാദേശ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments