സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇദ്ദേഹം കസ്റ്റംസ് ഓഫീസിലെത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജാരാകാൻ നിർദേശിച്ച് കസ്റ്റംസ് സംഘം ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ട് തവണയും സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.
Also Read: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
സ്പീക്കറുടെ അനുമതിയില്ലാതെ സ്റ്റാഫംഗത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി നൽകിയ കത്തിന് കസ്റ്റംസ് ഇന്നലെ വിശദമായ മറുപടി സമർപ്പിച്ചിരുന്നു. അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് തുടർ നടപടികൾ ശക്തമാക്കുകയായിരുന്നു.
ഡോളർ കടത്തിൽ സ്വപ്ന സുരേഷ് നൽകിയ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുക. അയ്യപ്പനെതിരെ മൊഴി നൽകിയത് സ്വപ്ന സുരേഷ് ആണ്. ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് കസ്റ്റംസ് അറിയിച്ചതിനെ തുടർന്നാണ് അയ്യപ്പൻ ചോദ്യം ചെയ്യലിനു തയ്യാറായത്.
Post Your Comments