KeralaLatest NewsNewsIndia

അയോധ്യയില്‍ രാമക്ഷേത്രം: ഓരോ വീടുകളിൽ നിന്നും 10 രൂപ ശേഖരിക്കാൻ ബി ജെ പി

ഓരോ ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും ഭവന സന്ദർശനം നടക്കുക

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വീടുകള്‍ സന്ദർശിച്ച് പത്ത് രൂപ ശേഖരിക്കുന്ന പ്രചാരണ പരിപാടിയുമായി മഹാരാഷ്ട്ര ബിജെപി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ നേതാക്കളുടെ യോഗത്തിലാണ് വീടുകള്‍ കയറിയിറങ്ങി രാമക്ഷേത്ര ട്രസ്റ്റിനു ധനം സ്വരുപീക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.

Also related: കാപിറ്റൽ കലാപം: നിയമനടപടികളിൽ നിന്നും സ്വയം മാപ്പ് പറഞ്ഞ് തടിയൂരാൻ ട്രംപ്

ഓരോ ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും ഭവന സന്ദർശനം നടക്കുക. ജനുവരി 15ന് മുതൽ പരിപാടി ആരംഭിക്കാനാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Also related: ‘ജേക്കബ് തോമസിന്റെ ഗതി കണ്ടില്ലേ? നീ ജീവനോടെ പോകില്ല’; കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഓഫീസർ

2022 ൽ മുംബൈ കോര്‍പറേഷനിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ നീക്കം കൂടിയാണ് പുതിയ പരിപാടിയെന്നാണ് ലഭിക്കുന്ന സൂചനകൾ. അടുത്തിടെ നിയമസഭ കൗണ്‍സില്‍ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button