വാഷിംഗ്ടൺ: പാര്‍ലമെന്റ് മന്ദിരത്തിന് നേരെ നടന്ന അതിക്രമങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോളോ സ്റ്റര്‍ജിയോണ്‍, സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്,ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ തുടങ്ങിയവര്‍ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തി.
എന്നാൽ അമേരിക്കന്‍ കാബിനറ്റ് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ഡോണള്‍ഡ് ട്രംപിന്റെ അധികാരം റദ്ദാക്കണമെന്ന് പോളണ്ട് വിദേശ കാര്യമന്ത്രി റാഡെക് സിക്രോസ്കി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു. “വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’. മോദി കുറിച്ചു.
Post Your Comments