KeralaNattuvartha

റോഡിനു നടുവിൽ വൈദ്യുതി പോസ്റ്റ് ; പ്രതിഷേധവുമായി നാട്ടുകാർ

കടൽക്കാറ്റ് കെ‍ാണ്ട് ദ്രവിച്ച ഇരുമ്പ് പോസ്റ്റുകൾ അപകട സാധ്യത വർധിപ്പിക്കുന്നു

പാറശാല: അപകട ഭീഷണി ഉയർത്തി റോഡിനു നടുവിലെ വൈദ്യുതി പോസ്റ്റുകൾ. ഉച്ചക്കട–പെ‍ാഴിയൂർ റോഡിലാണ് വാഹനയാത്രക്കാർക്ക് അപകട ഭീഷണിയുമായി പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിട ഇപ്പോൾ 1.90 കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പോസ്റ്റുകൾ റോഡിനു നടുവിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഞ്ചിൽ നിന്ന് ഏഴ് മീറ്റർ ആയി വീതി കൂട്ടി ഒ‍ാടകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് നവീകരണം ആരംഭിച്ചതോടെ പോസ്റ്റുകൾ റോഡിന് അകത്തേക്ക് മാറി. കടൽക്കാറ്റ് കെ‍ാണ്ട് ദ്രവിച്ച ഇരുമ്പ് പോസ്റ്റുകൾ അപകട സാധ്യത വർധിപ്പിക്കുന്നു. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button