Latest NewsNewsCrime

ഫോൺ വാങ്ങി നൽകിയില്ല,സഹോദരനെ കിണറ്റിൽ തള്ളിയിട്ടു, 16 കാരൻ ജീവനൊടുക്കി

കൽബുർഗി: മാതാപിതാക്കൾ സ്മാർട്ട് ഫോൺ വാങ്ങി നല്‍കാത്തതിനെ തുടർന്ന് സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ട് 16കാരൻ ജീവനൊടുക്കി. കർണാടകയിലെ കൽബുർഗിയിലായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നിരിക്കുന്നത്. സുനിൽ തുൾസിറാമും സഹോദരൻ ശേഖറുമാണ് ദാരുണമായി മരിച്ചിരിക്കുന്നത്. ശേഖറിന് പന്ത്രണ്ട് വയസായിരുന്നു. നീന്തലറിയാമായിരുന്ന സുനിൽ സ്വയം രക്ഷപ്പെടാതിരിക്കാൻ അരയിൽ കല്ല് കെട്ടിയാണ് കിണറ്റിലേക്ക് ചാടുകയുണ്ടായത്. മൊബൈൽ വാങ്ങിനൽകാത്തതിനായിരുന്നു സുനിൽ സഹോദരനെ തള്ളിയിട്ട് ആതമഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു.

സുനിലിന് ചില സമയങ്ങളിൽ അപസ്മാരം വരാറുണ്ടായിരുന്നു. അതുകൊണ്ടാണ് ടച്ച് സ്ക്രീനുള്ള മൊബൈൽ വാങ്ങി നൽകാതിരുന്നത്. എന്നാൽ അതേസമയം കീപാഡുള്ള ഫോൺ നൽകാമെന്ന് സമ്മതിച്ചതായിരുന്നു.കിണറിനടുത്ത് നിന്ന് കുട്ടികളുടെ ചെരുപ്പ് ലഭിച്ചതോടെ പൊലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കിണറിലുണ്ടെന്ന് ഉറപ്പായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button