KeralaLatest NewsNewsIndia

ഐഎസിൽ ചേർന്ന് ഭീകരവാദപ്രവർത്തനം നടത്തിയ മലയാളിക്ക് ശിക്ഷ വിധിച്ച്‌ എൻ‍.ഐ.എ കോടതി

ന്യൂഡൽഹി : ഐഎസിൽ ചേർന്ന മലയാളിക്ക് തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനാണ് ഡൽഹി എൻഐഎ കോടതി ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

Read Also : രാജ്യത്ത് കോവിഡ് വാക്സിൻ വിതരണ ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളും

2016 ഒക്ടോബറിൽ ഐഎസിൽ ചേരാനായി യുവാവ് തുർക്കിയിലേക്ക് പോയതാണ് കേസിനടിസ്ഥാനം. കണ്ണൂരിൽ നിന്ന് മലേഷ്യ വഴി തുർക്കിയിലേക്ക് പോയി ഐഎസിൽ ചേർന്ന ഷാജഹാനെ തുർക്കിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ഇയാളെ സഹായിച്ച ചെന്നൈ സ്വദേശിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുടുംബത്തോടൊപ്പം തുർക്കിയിലെത്താനാണ് ഇയാൾ ശ്രമം നടത്തിയത്. ആദ്യം മലേഷ്യ വഴി തുർക്കിയിലേക്ക് പോകാൻ ശ്രമം നടത്തി. തുർക്കി സിറിയ അതിർത്തിയിൽ വെച്ച് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് തായ്‌ലൻഡ് വഴി തുർക്കിയേക്ക് പോകുന്നതിനിടെ വീണ്ടും പിടിയിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button