
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ 20,346 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,03,95,278 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
ഇന്നലെ മാത്രം 19,587 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ മൊത്തം രോഗമുക്തര്‍ ഒരു കോടി കടന്നു. 1,00,16,859 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 2,28,083 പേരാണ് ചികിത്സയില്‍ ഉള്ളത്.
24മണിക്കൂറിനിടെ 222 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,50,336 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments