കൊച്ചി: ഒന്നര മാസത്തിനിടെ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നിരുന്ന സ്വര്‍ണവില കുറഞ്ഞിരിക്കുന്നു. ഇന്ന് 400 രൂപയാണ് കുറഞ്ഞ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38000 രൂപയായിരിക്കുകയാണ്. കൊറോണ വൈറസ് വാക്സിന്‍ വിതരണത്തിന് എത്തിയത് അടക്കമുള്ള ആഗോളവിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4750 രൂപയായി. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
Post Your Comments