Latest NewsNewsIndia

മതപരിവർത്തനം നടത്താനുള്ള ശ്രമം തടസ്സപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്തിനെതിരെ പരാതിയുമായി ക്രിസ്ത്യൻ പാസ്റ്റർമാർ

ലക്നൗ : മതപരിവർത്തനം നടത്താനുള്ള ശ്രമം തടസ്സപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്തിനെതിരെ പരാതിയുമായി ക്രിസ്ത്യൻ പാസ്റ്റർമാർ.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘം സ്വർഗ് കാ ശുഭ്​ സമാചാർ’ എന്ന പേരിൽ നടത്തിയ പരിപാടിയാണ് വിശ്വ ഹിന്ദു പരിഷത്ത് അവസാനിപ്പിച്ചത് .പ്രാദേശിക വിഎച്ച്പി നേതാവ് രാജേഷ് അവസ്തിയും പ്രവർത്തകരുമാണ് മതപരിവർത്തനത്തിനെതിരെ രംഗത്തെത്തിയതും , വിവരം പോലീസിന് കൈമാറിയതും . തുടർന്ന് നിയമവിരുദ്ധമായി ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതിനു പാസ്റ്റർമാരടക്കം അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

ഇതാണ് ക്രിസ്ത്യൻ പാസ്റ്റർമാരെ പ്രകോപിപ്പിച്ചത് . തങ്ങളുടെ പ്രാർത്ഥന തടസ്സപ്പെടുത്തിയതിനു വിഎച്ച്പിക്കെതിരെ കേസെടുക്കണമെന്നാണ് പാസ്റ്റർമാരുടെ ആവശ്യം . അതേ സമയം ജില്ലയിൽ മതപരിവർത്തനം സംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതിനെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും ഷാഹ്ജാൻപൂർ എസ് പി ആനന്ദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button