ഇന്ന് ഭൂരിഭാഗം പേരിലും വൈകിയുറങ്ങുന്ന ശീലം കാണാറുണ്ട്. പലപ്പോഴും കൗമാരക്കാരിലാണ് ഇത്തരം പ്രവണത കണ്ടുവരുന്നത്. ഉറക്കം ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടകമാണ്. എന്നാൽ, പലപ്പോഴും ഉറക്കക്കുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയാം.
കൗമാരക്കാരിൽ ഉറക്കക്കുറവ് അമിതഭാരത്തിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റെ ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ നടക്കാൻ ദിവസവും എട്ടുമണിക്കൂർ എങ്കിലും ഉറങ്ങേണ്ടത് അനിവാര്യമാണ്. ഭാരം വർദ്ധിക്കുന്നതിന് പുറമേ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഷുഗർ എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. 12 വയസ് മുതൽ 16 വയസു വരെയുള്ള കൗമാരക്കാരിൽ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്താണ് പുതിയ റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താൻ സാധിക്കും.
Also Read: അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ്
Post Your Comments