Latest NewsKeralaNews

ഗുരുദേവനില്ലാത്തത് അപലപനീയം, ശ്രീനാരായണീയരുടെ വോട്ട് വേണ്ടവർക്ക് ഗുരുദേവൻ്റെ ചിത്രം കാണിക്കാൻ വിഷമം

കോൺഗ്രസ്സിന് മുസ്ലിം പ്രീണനം മാത്രമാണ്, അവഗണിക്കപ്പെടുന്ന ഹിന്ദു സമൂഹത്തിൻ്റെ അവസ്ഥ മാദ്ധ്യമങ്ങൾ പോലും പുറത്ത് വിടില്ല

തൃശ്ശൂർ: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ നിന്നും ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കിയത് അപലപനീയമാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ.
ഗുരുദേവനില്ലാത്ത എന്ത് ലോഗോ ആണെന്നും, ശ്രീനാരായണീയരുടെ വോട്ട് വേണം പക്ഷെ ഗുരുദേവന്റെ ചിത്രം കാണിക്കാൻ പലർക്കും വിഷമമാണെന്നും അദ്ദേഹം പത്ര പ്രസ്താവനയിൽ പറഞ്ഞു.

Also related: നിയമസഭാ അങ്കത്തിനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി ലിസ്റ്റിൽ സിനിമാതാരങ്ങൾ മുതൽ മറ്റ് പാർട്ടി നേതാക്കൾ വരെ

ഗുരുദേവൻ്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ ലോഗോയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് അപലപനീയമാണെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ശ്രീനാരായണ ഗുരുവിനെ സ്വാതന്ത്യ സമര ചരിത്രത്തിൽ ഒരു പേജിൽ ഒരു വരിയിൽ ഒതുക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇതിൽ ഉത്കണ്ഠപ്പെടാത്തതിൽ അത്ഭുതമില്ലെന്നും ചൂണ്ടിക്കാട്ടി.

Also related: ഹിന്ദു-ക്രിസ്ത്യൻ ഐക്യം കാലം ആവശ്യപ്പെടുന്ന ഇരകളായവർ തമ്മിലുള്ള ഐക്യം , അതിൽ അസ്വസ്ഥരാകേണ്ട കാര്യമില്ല

കോൺഗ്രസ്സിന് മുസ്ലിം പ്രീണനം മാത്രമാണ്. അവഗണിക്കപ്പെടുന്ന ഹിന്ദു സമൂഹത്തിൻ്റെ അവസ്ഥ മാദ്ധ്യമങ്ങൾ പോലും പുറത്ത് വിടില്ല. ഹിന്ദു സമൂഹത്തെ സംരക്ഷിക്കാൻ ജീവിതം വൃതമാക്കിയ സന്യാസിശ്രേഷ്ഠനായ ഗുരുദേവനെ ഇനിയും കേരളം മനസ്സിലാക്കിയിട്ടില്ല എന്നത് വളരെയധികം ദുഖകരമാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു

Also related : ‘റിപ്പബ്ലിക് ദിനാഘോഷം വേണ്ട’; പരേഡ് കണ്ട് ജനങ്ങളെക്കൊണ്ട് കയ്യടിപ്പിക്കുന്ന പരിപാടി റദ്ദാക്കണമെന്ന് തരൂർ

അറബിക് സർവകലാശാലയിൽ അറബിയിൽ ദൈവസൂക്തങ്ങൾ എഴുതാം. ഗാന്ധി സർവ്വകലാശാലയിൽ ഗാന്ധിജിയുടെ ചിത്രം വെക്കാം. ഇന്ദിരാ ഗാന്ധിയുടേയും നെഹ്രുവിന്റേയും ചിത്രങ്ങൾ വെച്ച് ഗവൺമെന്റ് സ്ഥാപനങ്ങൾ ഉള്ള നാട്ടിൽ എന്തുകൊണ്ട് ശ്രീ നാരായണ ഗുരുവിനെ മാത്രം ഉൾകൊള്ളുന്നില്ലെന്നും ഗോപാലകൃഷ്ണൻ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button