എറണാകുളം: വരാപ്പുഴ പാലത്തിൽ നിന്നു പുഴയിലേക്കു ചാടിയ യുവാവ് മരിക്കുകയുണ്ടായി. ഇയാൾ ബന്ധുവുമൊത്തു ചരക്കു വാഹനത്തിൽ പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ പുഴയിലേക്കു ചാടിയത്. എരൂർ സ്വദേശി വിനു (40) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. വരാപ്പുഴ മുട്ടിനകത്ത് അമ്മാവന്റെ വീട്ടിലായിരുന്ന ഭാര്യയുടെ അടുത്തേക്ക് വണ്ടിയിൽ വരികയായിരുന്ന വിനു വണ്ടി പാലത്തിൽ കയറിയതോടെ വാഹനത്തിന്റെ സ്റ്റിയറിങ്ങ് ബലമായി തിരിക്കുകയുണ്ടായി.
ഇതോടെ വാഹനം നിയന്ത്രണം വിട്ടു മീഡിയനിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഉണ്ടായത്. ഉടൻ തന്നെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണ് എന്നു പറയുന്നു. ഇയാളുടെ മൃതദേഹം കണ്ടെത്തി.
Post Your Comments