കൊച്ചി: മലയാള സിനിമയില്‍ ഒഴിവാക്കാനാകാത്ത താരമാണ് ശ്രീനിവാസന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലയില്‍ മലയാള സിനിമയുടെ വലിയൊരുഭാഗം. എന്തും തുറന്നു പറയുന്ന നടനാണ് ശ്രീനിവാസന്‍. അതുകൊണ്ടുതന്നെ ധാരാളം വിമര്‍ശകരും അദ്ദേഹത്തിനുണ്ട്. സൂപ്പര്‍ താരങ്ങളെ വരെ മുഖം നോക്കാതെ വിമര്‍ശിക്കും. ഇപ്പോള്‍ മലയാള സിനിമയിലെ ജാതിവാഴ്ചയ്‌ക്കെതിരെയാണ് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Read Also : കോവിഡിനു പുറമെ മറ്റൊരു മഹാമാരി പൊട്ടിപുറപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന
ശ്രീനിവാസന്‍ ജി.അരവിന്ദന്റെ ചിദംബരം സിനിമയില്‍ അഭിനയിച്ച് ഷൈന്‍ ചെയ്ത് നില്‍ക്കുന്ന കാലം. ആ സിനിമയിലെ ശമ്പളം ഒരുസിനിമയുടെ നിര്‍മ്മാണത്തില്‍ ചെലവഴിച്ച കഥയാണ് ശ്രീനിവാസന്‍ പറയുന്നത്. ഒരിക്കല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ശങ്കറും നിര്‍മ്മാതാവ് ആനന്ദുമെല്ലാം ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയെന്നും അങ്ങനെ താനും ഒരു നിര്‍മ്മാതാവായി മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു. എല്ലാവരും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാമെന്നുള്ള എഗ്രിമെന്റില്‍ ഒപ്പിട്ടതിന് ശേഷം ഒരു പാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഗാന്ധിമതി ബാലന്‍ എന്ന ഡിസ്ട്രിബ്യൂട്ടര്‍ ബിയര്‍ ഗ്ലാസുമായി എണീറ്റ് നിന്ന് നമ്മള്‍ ഈ നായന്മാരുടെ സംരംഭം വന്‍ വിജയമാവട്ടെ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു.
അപ്പോള്‍ താന്‍ നായരാണോ എന്ന സംശയത്തോടെ മണിയന്‍പിള്ളരാജുവും പ്രിയദര്‍ശനും നോക്കിയെന്നും അവരോട് തന്റെ അച്ഛന്‍ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായെന്നും അമ്മ നമ്പ്യാരാണെന്ന് പറഞ്ഞാല്‍ നായര്‍ തന്നെയാണെന്ന് പറഞ്ഞ് ഗാന്ധിമതി ബാലന്‍ വീണ്ടും ചിയേഴ്സ് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എന്നാല്‍ പിന്നീടൊരിക്കല്‍ മോഹന്‍ലാല്‍ തന്നോട് അമ്മ നമ്പ്യാരാണോ എന്ന് ചോദിച്ചുവെന്നും ആണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചുവെന്നും പരിപാടിയില്‍ ശ്രീനിവാസന്‍ പറഞ്ഞു.
Post Your Comments