Latest NewsNewsIndia

സോണിയ ഗാന്ധിക്ക് ഭാരതരത്‌ന നൽകി ആദരിക്കണം ; കേന്ദ്രസർക്കാരിന് കത്തുമായി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതിക്കും ഭാരത രത്‌ന നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് .

Read Also : സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ

സ്ത്രീ ശാക്തീകരണത്തിന് വളരെയധികം സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളാണ് സോണിയ ഗാന്ധിയും, മായാവതിയും . നിങ്ങൾക്ക് അവരുടെ രാഷ്ട്രീയത്തോട് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യാം . എന്നാൽ സോണിയ , ഇന്ത്യൻ സ്ത്രീകളെ അന്തസ്സിന്റെയും,ബഹുമാനത്തിന്റെയും, പൊതുസേവനത്തിന്റെയും പുതിയ ഉയരത്തിലേക്ക് എത്തിച്ചുവെന്ന വസ്തുത നിങ്ങൾക്ക് തള്ളിക്കളയാനാവില്ല,” ഹരീഷ് റാവത്ത് ട്വീറ്റിൽ കുറിച്ചു .

“അതുപോലെ, മായാവതി അടിച്ചമർത്തപ്പെട്ടവർക്കും ചൂഷണം ചെയ്യപ്പെട്ടവർക്കും വേണ്ടി പോരാടിയിട്ടുണ്ട്, കൂടാതെ ഇത്തരക്കാരിൽ ആത്മബോധം വളർത്തുകയും ചെയ്തു. അതുകൊണ്ട് ഈ വർഷം ഭാരതരത്ന നൽകി ഇവരെ കേന്ദ്ര സർക്കാർ ബഹുമാനിക്കണം, ” മറ്റൊരു ട്വീറ്റിൽ ഹരീഷ് റാവത്ത് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button