KeralaLatest NewsNews

‘കേരളത്തിലെ ബിജെപി നേതൃത്വം യാദവകുലം പോലെ അടിച്ചുതകരും’; ഒടുവിൽ യാദവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

യാദവ സമൂഹത്തിന് മാത്രമല്ല, ഇന്ത്യയിലെ ഏത് വിഭാഗത്തിനും തങ്ങളെ ബിജെപിയോട് ഉപമിക്കുന്നതില്‍ സങ്കടം ഉണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ തന്റെ പ്രസ്താവന ശരിയാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി പരാജയത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ബിജെപി നേതൃത്വം യാദവകുലം പോലെ അടിച്ചുതകരുമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ശൈലി കടമെടുത്തു എന്നല്ലാതെ ഒരു വിഭാഗത്തിന്റേയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം. യാദവ സമൂഹത്തിന് മാത്രമല്ല, ഇന്ത്യയിലെ ഏത് വിഭാഗത്തിനും തങ്ങളെ ബിജെപിയോട് ഉപമിക്കുന്നതില്‍ സങ്കടം ഉണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ തന്റെ പ്രസ്താവന ശരിയാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി പരാജയത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: ഈ എണ്ണ ഉപയോഗിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ ഇരിക്കും;; സൗരവ് ഗാംഗുലിയ്‌ക്കെതിരെ പരസ്യവുമായി സോഷ്യല്‍ മീഡിയ

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു യാദവകുലവുമായി ബിജെപിയെ താരതമ്യപ്പെടുത്തികൊണ്ടുള്ള ചെന്നിത്തലയുടെ പരാമര്‍ശം.കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് സാധിക്കില്ലെന്നും. നരേന്ദ്ര മോദിക്ക് കേരള നിയമസഭയില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ അധികാരം ഉണ്ടെങ്കില്‍ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങള്‍ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം;

‘യാദവ സമൂഹത്തിനു മാത്രമല്ല ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനും തങ്ങളെ ബി.ജെ.പിയോട് ഉപമിക്കുന്നതില്‍ സങ്കടം ഉണ്ടാകുന്നത് സ്വഭാവികമാണ്. ഇന്ന് യാദവ സമുദായ അംഗങ്ങള്‍, അവരെ ബി.ജെ.പിയോട് ഉപമിച്ച് കൊണ്ട് എന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശം വേദനയുണ്ടാക്കി എന്ന് സൂചിപ്പിച്ചു.

ബി.ജെ.പിക്ക് ഉള്ളില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങള്‍ അവരെ ഇല്ലാതാക്കും എന്നത് സൂചിപ്പിക്കാന്‍ മലയാളത്തില്‍ പ്രചാരത്തില്‍ ഉള്ള ഒരു ശൈലി കടമെടുത്തു എന്നതില്‍ കവിഞ്ഞ് ഒരു വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല. എന്റെ പ്രസ്താവനശരിയാണ് എന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തിലൂടെ വ്യക്തമാകുകയും ചെയ്തു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button