മൂന്ന് വർഷത്തിലധികം നീണ്ട അകൽച്ചയ്ക്ക് ഒടുവിൽ പരിഹാരം. ഗൾഫ് പ്രതിസന്ധികൾക്ക് വിരാമം. ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച് നാല് രാജ്യങ്ങൾ. സൗദി അടക്കമുള്ള രാജ്യങ്ങളാണ് ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചത്. വടക്കൻ സൗദിയിൽ അൽഉല പൗരാണിക നഗരത്തിൽ നടക്കുന്ന 41-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ വച്ച് രാജ്യങ്ങൾ ഐക്യകരാറിൽ ഒപ്പിട്ടു.
ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ സൗദി അറേബ്യ നേരത്തേ തുറന്നിരുന്നു. ഇതോടെ, ആധുനിക ഗൾഫ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയ്ക്കാണ് അവസാനമുണ്ടായിരിക്കുന്നത്.
Also Read: ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങിയ ഉടന്‍ ദുരന്തം ; 22-കാരന് ജീവന് നഷ്ടമായത് ലോറിയിടിച്ച്
നാല് വർഷത്തെ ഉപരോധത്തിന് ശേഷം ഖത്തർ അമീർ ഷേയ്ഖ് തമീം ബിൻ ഹമദ് അൽത്താനി സൗദി മണ്ണിലെത്തിയെന്ന പ്രത്യേകതയും ഉച്ചകോടിയിലുണ്ടായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ വിഷയമാണ്. ഭീകരബന്ധം ആരോപിച്ച് 2017ലാണ് സൗദി അറേബ്യ, യു എ ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിച്ചത്. ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് ഗൾഫ് ഉച്ചകോടിയിലോ ഗൾഫ് സഹകരണ കൗൺസിന്റെ സമ്മേളനങ്ങളിലോ ഖത്തർ പങ്കെടുത്തിരുന്നില്ല. ഈ പ്രതിസന്ധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
Post Your Comments