കാഠ്മണ്ഡു : കോവിഡ് വാക്‌സിൻ നൽകി സഹായിക്കാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി നേപ്പാൾ . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തങ്ങൾ ചർച്ച നടത്തിയതായും, ഇന്ത്യയുടെ വാക്സിൻ വാങ്ങാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി വ്യക്തമാക്കി .
Read Also : ദേശീയപാത കൈയ്യേറി പാർപ്പിടങ്ങൾ നിർമിച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ
നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി തുടർ ചർച്ചകൾക്കായി ഈ മാസം 14 ന് ഡൽഹിയിൽ എത്തും . നേപ്പാളിലെയും, ഇന്ത്യയിലെയും പ്രധാന ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചർച്ചയിൽ വാക്സിൻ കൈമാറ്റത്തെ കുറിച്ച് തീരുമാനമാകും .
അതിർത്തി വിഷയത്തിൽ ചൈനയ്ക്കൊപ്പം നിന്ന നേപ്പാൾ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയോട് അടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ നേപ്പാൾ സന്ദർശിച്ച കരസേനാ മേധാവി മേജർ ജനറൽ എംഎം നരവനെയെ സൈനിക ബഹുമതി നൽകി ആദരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും വാണിജ്യ, ഊർജ്ജ മന്ത്രിമാർ തമ്മിൽ ചർച്ചകളും നടത്തിയിരുന്നു.
Post Your Comments